കുന്നമംഗലം: പുതുതലമുറയെ വഴിതെറ്റിക്കുന്ന കുന്നമംഗലത്തെ ലഹരി മാഫിയ പ്രവർത്തനങ്ങൾക്ക് എതിരെ ഡിവൈഎഫ്ഐ കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി ജാഗ്രതാ പരേഡും ജനകീയ സദസ്സും സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി പി ഷിനിൽ അധ്യക്ഷനായി.സ്കൂൾ അധികൃതരും വിദ്യാർത്ഥിക്കും രക്ഷിതാക്കളും ജാഗ്രത പുലർത്തണം.ലഹരി മാഫിയക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ പൊതുജനങ്ങളും ഒന്നിച്ച് നിൽക്കണം.ലഹരി മാഫിയക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ നാട് ഒന്നാകെ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് ഡിവൈഎഫ്ഐ കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി അഭ്യർത്ഥിച്ചു.
സിപിഐ എം കുന്നമംഗലം ഏരിയാ സെക്രട്ടറി പി ഷൈപു, കുന്നമംഗലം ലോക്കൽ സെക്രട്ടറി എം എം സുധീഷ് കുമാർ,ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഒ കെ അനഘ,ടി എം നിധിൻനാഥ് എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി അഡ്വ:പി പ്രഗിൻലാൽ സ്വാഗതവും ബ്ലോക്ക് ട്രഷറർ പി മിദിലാജ് നന്ദിയും പറഞ്ഞു.