കുന്ദമംഗലം : കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ പ്രസവത്തിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ ഗൈനക്കോളജിസ്റ്റ് ഡോക്റ്റർക്കെതിരിൽ കേസെടുക്കണമെന്ന യുവതിയുടെ പരാതിയിൽ നടക്കാവ് പോലീസ് കുന്നമംഗലത്ത് സഹോദരിയുടെ വീട്ടിലെത്തി പരാതിക്കാരിയായ ഹാജറ നജയിൽ നിന്നും മൊയിയെടുത്തു.തിങ്കളാഴ്ച്ച വൈകുന്നേരം 4.45 നാണ് ‘പോലീസ് വീട്ടിലെത്തിയത്. ഏതാനും ദിവസം മുമ്പ് പോലിസിൽ യുവതി പരാതി നൽകിയിട്ടും മൊഴിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഡോക്റ്റർമാരുടെ സമ്മർദ്ധത്തിൽ പോലീസ് വഴങ്ങി മൊഴിയെടുക്കില്ലന്ന ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു
തിങ്കളാഴ്ച്ച രാവിലെ ആശുപത്രിക്ക് മുന്നിൽ ആക്ഷൻ കമ്മറ്റി നടത്തിയ സമരമാണ് പോലീസിനെ മൊഴിയെടുപ്പിക്കാൻ നിർബന്ധിപ്പിച്ചതെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ധീൻ നിസാമി കുന്നമംഗലം, കൺവീനറും മനുഷ്യാവകാശ പ്രവർത്തകനുമായ നൗഷാദ് തെക്കയിൽ അറിയിച്ചു.