കുന്ദമംഗലം : കാലം സാക്ഷി ചരിത്രം സാക്ഷി ആ ചരിത്ര മുഹൂർ ത്തത്തിന് സാക്ഷി യാകാൻ ചെന്നൈയിലേക്ക് കുന്ദമംഗ ലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രവർത്തകരും നേതാക്കൻ ബസിൽ പുറപ്പെട്ടു . പഞ്ചായത്ത് മുസ്ലീം ലീഗ് ജന : സിക്രട്ടറി എം. ബാബു മോൻ ഫ്ളാഗ് ഓഫ് ചെയ്തു . കുന്ദമംഗലം സിന്ധു തിയ്യേറ്ററിന് അടുത്ത് നിന്നും പുറ പെട്ട ഒപേര ട്രാവൽസ് ബസ് നാളെ വെള്ളിയാഴ്ച പുലർച്ചേ മദ്രാസിലെത്തിയ ശേഷം മൺമറഞ്ഞ് പോയ ഖാഇദേമില്ലത്തടക്കമുള്ള നേതാക്ക ളുടെ ഖബർ സിയാറത്തിന് ശേഷം സമ്മേളന നഗരിയിൽഎത്തിചേരും .
1948മാർച്ച് 10ന് അങ്ങ് മദിരാശിയിലെ രാജാജി ഹാളിൽ നിന്നും ഒരു സമുദായത്തിന്റെ ശബ്ദമായി മാറിയ കാവലായി മാറിയ പ്രസ്ഥാനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബുധനാഴ്ച അതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ 75 വധൂ വരന്മാർ ക്ക് മംഗല്യം ഒരുക്കിയത് ലോകം ഒന്നാകെ ചർച്ച ചെയ്യ പെട്ടതാണ് .
ഒരു പക്ഷെ മദ്രാസിൽ നൂറാം വാർഷിക ത്തിന് സാക്ഷിയാകാൻ ആ മണ്ണിൽ ഇനി ഒരിക്കൽ കൂടി കാല് കുത്താൻ 25 വർഷം കാത്തിരിക്കണം
ബസ് യാത്രക്ക് പഞ്ചായത്ത് മുസ്ലീം ലീഗ് ഉപാധ്യക്ഷൻ യു.സി. മൊയ്തീൻ കോയ , പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ , ഗ്ലോബൽ കെ.എം സി.സിനേതാവ് ഷെമീർ മുറിയനാൽ , വനിത ലീഗ് ജന : സിക്രട്ടറി ഫാത്തിമ ജെസ്ലി തുടങ്ങിയ വരാണ് നേതൃത്വം നൽകുന്നത്