കുരുവട്ടൂർ : പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക,, കുഴിമ്പുറത്ത് – കോരമംഗലം കോളനികളിൽ കുടിവെള്ളമെത്തിക്കുക, ഗ്രാമസഭകളിൽ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് പോത്തിനെ വിതരണം ചെയ്തതിലുള്ള വമ്പിച്ച അഴിമതി, നികുതി വർദ്ധനവ്, വിലകയറ്റം, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ ബഡ്ജറ്റിനെതിരെ കുരുവട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കുരുവട്ടൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.DCC സെക്രട്ടറി ദിനേഷ് പെരുമണ്ണ ധർണ്ണ ഉദ്ഘാടനം ചെയ്തു.കുരുവട്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ സി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെഎസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.യു.പി .സത്യനാരായണൻ, സജിത്ത് ഗോപാൽ, ഗ്രാമ പഞ്ചായത്തംഗം ശശികല. പി, തൂമ്പറ്റ ഭാസ്ക്കരൻ, ആയിഷ, കെ സി.ഭാസ്ക്കരൻ മാസ്റ്റർ സംസാരിച്ചു.
എ പി.മാധവൻ, കെ.എം, ചന്ദ്രൻ ,കെ.എം.രാജേന്ദ്രൻ, കെ പി .ഷിജുകുമാർ, ബൈജു കോര മംഗലം, അനിതകുമാരി, രാജൻ നായർ.പ്രശാന്തൻവളപ്പിൽ, പി.പി, ഗോപാലൻ, റസാഖ് പൊയിൽതാഴം, ടി സി.മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി