പയമ്പ്ര ഈസ്റ്റ് മേഖലയിലെ പട്ടികജാതി കോളനികളായ കോര മംഗലത്ത് ,കുഴിമ്പുറത്ത് കോളനിയിലും – ഒഴാംപൊയിൽ കോളനിയിലെ ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പ്രസ്തുത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള സത്വര നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് പൊയിൽതാഴം യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് സമ്മേളന പ്രമേയംമൂലം ആവശ്യപെട്ടു .യൂത്ത് കോൺഗ്രസ്സ് പൊയിൽതാഴം യൂണിറ്റ് സമ്മേളനം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ’ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ദിപിൻ.പി.എസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രത്യുഷ് ഒതയോത്ത്, പി.കെ.ജയകൃഷ്ണൻ, കെ സി.ഭാസ്ക്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശശികല. പി, അജേഷ് പൊയിൽതാഴം, റസാഖ്.എ പി, രാജേഷ്.യു സി, അനുരാഗ് തുടങ്ങിയവർ സംസാരിച്ചു. നിഖിൽ രാജ് പ്രമേയം അവതരിപ്പിച്ചു
[2/5, 9:47 PM] Ajesh Kp: യൂത്ത് കോൺഗ്രസ്സ് പൊയിൽതാഴം യൂണിറ്റ് ഭാരവാഹികളായി നിഖിൽ രാജ്.എൻ (പ്രസിഡൻ്റ്) അനുരാഗ് .ടി (വൈസ്.പ്രസിഡൻ്റ്) അശ്മുഖ്, അശ്വിൻ (ജന. സെക്രട്ടറിമാർ) അർജുൻപുതിയേടത്ത് (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു.