കെട്ടാങ്ങൽ: ജനപിന്തുണ നഷ്ടപ്പെട്ടു വരുന്ന സിപിഎം മദ്യവും സ്വതന്ത്ര ലൈംഗികതയും പ്രോത്സാഹിപ്പി ക്കുകയാണ്.ഇതിലൂടെ യുവതലമുറയെ പാർട്ടിയോട് അടുപ്പിക്കാമെന്നാണ് സി പി എം ധരിച്ചിരിക്കുന്നത്.സാംസ്കാരിക കേരളത്തിലെ ഉദ്ബുദ്ധരായ യുവതലമുറയെ ഈ വിധത്തിൽ വശത്താക്കാമെന്നത് തികച്ചും വ്യാമോഹമാണെന്നും ഇത് സി പി എം ന്റെ അപചയത്തിന്റെ തുടക്കമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു. കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ സി.എച്ച് സൗധത്തിൽ നടന്ന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി പി കബീർ പെരുമണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എസ് പി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമൻ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ.ഖാദർ മാസ്റ്റർ ,സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക്, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി,ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട,ട്രഷറർ എൻ പി ഹംസ മാസ്റ്റർ,കെ പി കോയ ഹാജി,വിപി മുഹമ്മദ് മാസ്റ്റർ, ഒ.ഹുസൈൻ,ടിപി ചെറുപ്പ, മജീദ് പെരുമണ്ണ,എ.ടി ബഷീർ,എൻ പി അഹമ്മദ്, കെ കെ കോയ,എൻ എം ഹുസൈൻ,അഹമ്മദ് കുട്ടി അരയൻകോട്,അരിയിൽ അലവി, പി കൗലത്ത് സംസാരിച്ചു.പി കെ ഷറഫുദ്ദീൻ പൂവാട്ടുപറമ്പ് സ്വാഗതവും പിടിഎ റഹ്മാൻ നന്ദിയും പറഞ്ഞു. മൺമറഞ്ഞ ചാത്തമംഗലം കെ അബൂബക്കർ മൗലവിയുടെയും കുറിയേരി അബൂബക്കർ സാഹിബിന്റെയും ഖബർ സിയാറത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.ഇന്ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് പൂവാട്ടുപറമ്പിൽ വെച്ച് നടക്കുന്ന പ്രവാസി കെഎംസിസി സംഗമം ഹനീഫ മുന്നിയൂർ ഉദ്ഘാടനം ചെയ്യും.
ഫോട്ടോ : കുന്നമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് കെട്ടാങ്ങലിൽ വെച്ച് നടത്തിയ ജനപ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യുന്നു.