കുന്ദമംഗലം:പൊയിൽ താഴം കോഴിക്കയം ഭഗവതി കാവിൽ കള്ളൻ കടന്ന് സ്വർണ്ണാഭരണവും പണവും കവർന്നു.രണ്ട് ലക്ഷം ഉറുപ്പികയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു.ഭണ്ഡാരം കുത്തിത്തുറന്നു പണം അപകരിച്ചതിന് പുറമേ അഞ്ച് സ്വർണ്ണത്താലി ഒരു സ്വർണ്ണ കിരീടം ഒരു വലിയ ഓട്ടു ഉരുളി, പതിനാലോളം ഓട്ടു ഒരുളി കൾ ഓട്ട് നിലവിളക്കുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് അപഹരിക്കപ്പെട്ടത് .തൊട്ടടുത്ത മറ്റു ചില കാവുകളിലും സമാനമായ സംഭവം നടന്നതായിപോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ എല്ലാ ചെറുതും വലുതുമായ കാവുകളിൽ ഉള്ള വില കൂടിയ സാധന സാമഗ്രികളും ഭണ്ഡാരവും നഷ്ടം വരാതെ സൂക്ഷിക്കാൻ ആവശ്യമായ ജാഗ്രത കാവ് സാരഥികൾ പാലിക്കണമെന്ന് മുൻ.എം.എൽ എ യു.സി. രാമൻ ആവശ്യപെട്ടു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്താൻ ആവശ്യമായ അടിയന്തിര നടപടിസ്വീകരിക്കാൻ അദ്ദേഹം പോലീസ് അധികാരികളോട് ആവശ്യപെട്ടു. ചേവായൂർ പോലീസ്എത്തി പരിശോധന നടത്തി.ഇന്ന് ഫിംഗർപ്രിൻറ് ഉദ്യോഗസ്ഥരെത്തി കൂടുതൽ തെളിവെടുപ്പ് നടത്തും