കുന്ദമംഗലം:മതസാമൂഹിക ആത്മീയ രാഷ്ട്രീയ ഭൂമികയിൽ ഒരു കെടാവിളക്കായി നാടിനും നാട്ടുകാർക്കും വെളിച്ചം മാത്രം പകർന്നുനൽകിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ എളിമയുംലാളിത്യവും നിറഞ്ഞ തങ്ങളുടെ ജീവിതം വളർന്നുവരുന്നതലമുറക്ക് തികഞ്ഞ മാതൃകയായ ചരിത്രസന്ദേശം പുതിയ തലമുറക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോട് കൂടി കോഴിക്കോട് കളൻതോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്നസയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽചെയർ തയ്യാറാക്കിയ കാലം സമൂഹം ചരിത്രം സംഗ്രഹംപുസ്തക പ്രകാശനംബുധനാഴ്ച വൈകുന്നേരം 4 ന് കളൻതോട് ജുമാ മസ്ജിദിന് സമീപം നടക്കുന്ന സമ്മേളന ത്തിൽ പാണാക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ നിർവ്വഹിക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽഅറിയിച്ചു.പ്രമുഖ വ്യവസായി കെ.കെ.മുഹമ്മദ്(ലുലുക്കാസ്)പുസ്തകം ഏറ്റുവാങ്ങുംചടങ്ങിൽ കൊയ്യോട് പി.പി.ഉമ്മർ മുസ്ല്യാർ,പി.കെ.കുഞ്ഞാലിക്കുട്ടി,പാണക്കാട് തങ്ങൾമാരായ അബ്ബാസ്അലി,റഷീദലി,ഹമീദലി,മുനവ്വറലിമുഹമ്മദ്കോയതങ്ങൾജമലുല്ലയിലി,മുബഷിർതങ്ങൾ,എം.ടി.അബ്ദുള്ളമുസ്‌ലിയാർ,ഇ.ടി.മുഹമ്മദ് ബഷീർഎം.പി.,ഡോ:എം.കെ.മുനീർ,എം.സി.മായിൻഹാജി,കെ.എംഷാജി,അബ്ദുസമദ്പൂക്കോട്ടൂർ,തുടങ്ങിയവർ പങ്കെടുക്കുംവാർത്താ സമ്മേളനത്തിൽ കെ.എ.ഖാദർ മാസ്റ്റർ,എൻ.പി.ഹംസമാസ്റ്റർ,അബൂബക്കർഫൈസി മലയമ്മ,അയ്യൂബ്കൂളിമാട്,അഹമ്മദ്കുട്ടി അരയങ്കോട്,എൻ.പി.ഹമീദ്മാസ്റ്റർ,കുഞ്ഞിമരക്കാർമലയമ്മ,പി.കെ.ഹക്കീംമാസ്റ്റർ,സിറാജ് മാസ്റ്റർ,ഫാസിൽതുടങ്ങിയവർ പങ്കെടുത്തു