കുന്ദമംഗലം:തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിൻറെ നിർദേശപ്രകാരം കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പുരാരേഖ ഓഫീസിൽ നടത്തിയ നിയമനം റദ്ദാക്കണമെന്നാവശ്യപെട്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീംലീഗ് പ്രതിഷേധ മാർച്ചുംസംഗമവും നടത്തി. മുൻപി.എസ് സിഅംഗം ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സ്വന്തക്കാരെ സർക്കാർ സർവ്വീസിൽ നിയമിക്കുന്ന നടപടി കണ്ണൂർ വിസിയെ നിയമിച്ച് പിണറായി തുടക്കമിട്ടതാണന്നും ഈപ്രവണത മന്ത്രിമാരും മേയർമാരുംതുടരുന്നകാഴ്ചയാണ് കേരളം കണ്ട്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും ടി.ടി.ഇസ്മായിൽ പറഞ്ഞു.ഐ.മുഹമ്മദ്കോയഅധ്യക്ഷത ചഹിച്ചു.ഒ.ഉസ്സയിൻ,അരിയിൽ അലവി,ഒസലീം.സി.അബ്ദുൽഗഫൂർ,ശിഹാബ്റഹ്മാൻ,എൻ.എം യൂസുഫ്,ഷാജി പുൽ കുന്നുമ്മൽ,സിദ്ധീഖ്തെക്കയിൽ,കെ.കെ.ഷെമീൽ,എം.വി.ബൈജു,വി.കെ.അൻഫാസ്തുടങ്ങിയവർ സംസാരിച്ചു