കുന്ദമംഗലം:പാവപ്പെട്ടവന്റെ ആശാകേന്ദ്രമായ കുന്ദമംഗലം പി.എച്ച്.സി. യിൽ മരുന്നില്ലാത്തതിലും തെരുവ് വിളക്കുകൾ കത്താത്തതിലും, തെരുവ് നായകളുടെ ശല്യം വർധിക്കുന്നതിലും,ഭരണസ്തംഭനം സിക്രട്ടറിയുടെ അഭാവം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ബോർഡ് മീറ്റിംഗ് യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്ഇകരിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം അടിയന്തിരമായി കാണണമെന്നും ഒരു പരിഹാരവും കാണാത്ത എൽ.ഡി.എഫ്ഭരണ സമിതിക്കെതിരെ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് യു.ഡി.എഫ് മെമ്പർമാർ അറിയിച്ചു. യോഗംബഹിഷ്കരിച്ച് പ്രകടനമായി ഗാന്ധി സ്വകയറിൻറ മുമ്പിൽ എത്തി അവസാനിപ്പിച്ചു. മെമ്പർമാരായകെ.കെ.സി.നൗഷാദ്,പി.കൗലത്ത്,ലീന വാസുദേവൻ,ജിഷനേതൃത്വംനൽകി