കോഴിക്കോട്:മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റുന്നതിന് പുതിയ സംവിധാനം ഒരുക്കണമെന്ന് ആംബുലൻസ് വർക്കേഴ്സ് യൂണിയൻ (STU) സർക്കാറിനോട് ആവശ്യപെട്ടു.മഹത്തായ ഒരു ആരോഗ്യ കേന്ദ്രത്തെ ഇത്രമേൽ വൃത്തിഹീനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജും പരിസരവും എന്നും ശുചിത്വമുള്ളതാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും മൃതദേഹങ്ങൾ നല്ല നിലയിൽ ആംബുലൻസിൽ കൊണ്ട് പോകുന്നതിന് ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നേതാക്കൾ ആവശ്യ പെട്ടു.ആംമ്പുലൻസ് വർക്കേഴ്സ് യൂണിയൻ STU കോഴികോട് ജില്ല കമ്മിറ്റി പ്രസിഡണ്ട് യൂ എ ഗഫൂർ ,സെക്രട്ടറി ബഷീർ ഈങ്ങപുഴ എന്നിവർ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകുമെന്നും അറിയിച്ചു.