കുന്ദമംഗലം:സമൂഹംലഹരിക്കടിമകളായി ജീവിക്കുന്നകാലത്താണ് നാം ജീവിക്കുന്നതെന്നും ഇതിനെതിരെ രക്ഷിതാക്കൾ വീട്ടിൽ നിന്നു തന്നെലഹരിയെന്ന മഹാവിപത്തിനെതിരെ ജാഗ്രതയോടെ നീങ്ങണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രികഎഡിറ്ററുമായ കമാൽ വരദൂർ പറഞ്ഞു.കുന്ദമംഗലത്ത് കേരള കൗമുദി പത്രാധിപസമിതി അവാർഡ് ജേതാവ് രവീന്ദ്രൻകുന്ദമംഗലത്തിന് സുഹൃദ് വേദിനൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുകമാൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർ ഭീഷണിക്കുമുമ്പിലാണ് ജീവിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു.യു.സി.രാമൻ എക്സ് എം.എൽ എ അധ്യക്ഷതവഹിച്ചു.ടി.പി. സുരേഷ് രവീന്ദ്രൻ മാസ്റ്ററെ സദസ്സിന്പരിചയപെടുത്തി.,ബ്ലോക്ക്വി പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി രവീന്ദ്രൻ മാസ്റ്ററെ പോന്നാട അണിയിച്ചു.വിനോദ്പടനിലം,ഖാലിദ്കിളിമുണ്ട,ചക്രായുധൻ,ജനാർദനൻകളരി കണ്ടി,സുധീഷ്കുമാർഎം.എം,എം.പി.കേളു കുട്ടി,എം.കെ.മോഹൻദാസ്,അൻവർസാദത്ത്,ഹബീബ്കാരന്തൂർ,.ഒ.ഉസ്സയിൻ,അരിയിൽ മൊയ്തീൻ ഹാജി,കെ.പി.വസന്തരാജ്,എം.ബാബുമോൻ,രവീന്ദ്രൻകുന്ദമംഗലം,വി.പി.ശ്രീനിവാസൻ,കെ.പി.ഉമ്മർസംസാരിച്ചു.