കുന്ദമംഗലം:വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ രംഗത്തും ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പാലക്കൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ഓണക്കിറ്റ് വിതരണം വരിയട്ട്യാക്കിലെ പാലക്കൽ ഗ്രാനൈറ്റ് കമ്പനിയിൽ നടന്നു. കുന്നമംഗലത്തും ,മുക്കത്തുമായി 1500 അധികം കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന രീതിയാണ് പാലക്കൽ ഗ്രൂപ്പ് ഇതുവരെ അനുവർത്തിച്ചുവന്നത്. ടി വേലായുധൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ, വാർഡ് മെമ്പർ സി എം ബൈജു അധ്യക്ഷത വഹിച്ചു .കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി .അനിൽകുമാർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പാലക്കൽ അഹമ്മദ് കബീർ ,യു.വിജയൻ, സോമ സുന്ദരൻ, കുറുമണ്ണിൽ ബഷീർ ,മൊയ്തീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.