കുന്ദമംഗലം:കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ്യൂണിയൻ കുന്ദമംഗലം മണ്ഡലം ജനറൽ ബോഡിയുംമെമ്പർഷിപ് കേമ്പയിനും സംഘടിപ്പിച്ചു. പ്രൗഠഗംഭീരമായ സദസ്സിൽ ജീവ കാരുണ്ണ്യപ്രവർത്തനത്തിന്റെ ഭാഗമായി അംഗങ്ങൾക്കുള്ള കിറ്റ്വിതരണവും, അംഗങ്ങളിലെ ഉന്നത വിജയംകരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണവും നടന്നു.
പാചക കലാകാരന്മാരെ ആസ്പതമാക്കി നിർമിച്ചഹ്രസ്വ ചിത്രത്തിന്റെ സംവിധായകനെ സദസ്സ്കരാഘോഷം കൊണ്ട് സ്വീകരിച്ചു.
ലോകോത്തര നിലവാരമുള്ള പാചക ഉൽപ്പന്നങ്ങളുടെപ്രതിനിധികൾ അവരുടെ ഉൽപ്പന്നങ്ങൾപരിചയപ്പെടുത്തുകയും, സംഘടനാസംവിധാനത്തിലൂടെ ഉൽപ്പനങ്ങൾക്ക് പ്രത്യേകപാക്കേജും പ്രഖ്യാപിച്ചു.മണ്ഡലം സെക്രട്ടറി നൗഫൽചൂലാംവയാൽ സ്വാഗതം നിർവഹിച്ച കാമ്പയിൻ,
സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കൊട്ടാരംപരിപാടിയുടെ ഉൽഘാടനംനിർവഹിച്ചു.
വരുന്ന നവംബർ മാസം തലസ്ഥാന നഗരിയിൽ വിവിധആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിക്കുന്നറാലിയിൽ മുഴുവൻ പ്രവർത്തകരെയുംഅണിനിരത്തുമെന്നും, തങ്ങളുടെ ആവശ്യങ്ങൾ ഭരണസംവിധാനത്തിന്റെ മുൻപിൽ അവതരിപ്പിച്ച് ന്യായമായമുഴുവൻ ആനുകൂല്യങ്ങളും നേടിയെടുക്കണമെന്നുംസമ്മേളനം ഐക്യഘണ്ടേനെ ആവശ്യപ്പെട്ടു.
മുഹമ്മദ് ഹാജി കുന്നമംഗലം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി നാസർ പിലാശ്ശേരി റിപ്പോർട്ട്അവതരിപ്പിച്ചു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ ചന്ദ്രൻ തെരുവത്ത്, ജില്ലാ സെക്രട്ടറിറസാഖ് കൊടുവള്ളി, ജില്ലാ പ്രസിഡണ്ട് ബഷീർപാണ്ടികശാല, ജില്ലാ ട്രെഷറർ ബിജീഷ്,തുടങ്ങിയവർപരിപാടിക്ക് നേതൃത്വം നൽകി.
മണ്ഡലം ട്രെഷറർ അബ്ദുൽ ഖാദർ നന്ദിരേഖപ്പെടുത്തി.