അത്തോളി: അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി കുറ്റിക്കാട്ടൂർ ആനശ്ശേരി റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിജയൻ എന്ന കുട്ടി വിജയനെ (48)യാണ് ഇന്നലെ രാത്രി കുറ്റികാട്ടൂരിൽ നിന്നും പോലിസ് കസ്റ്റഡിയിലെടുത്തത്. കൊടശ്ശേരി നിന്നും 14പവൻ സ്വർണ്ണം കളവ് നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരള, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ വർഷങ്ങളായി നിരവധി കവർച്ചകൾ നടത്തി കൊണ്ടിരിക്കുന്ന കൊടും കുറ്റവാളിയെ കോഴിക്കോട് റൂറൽ എസ് പി. എ. ശ്രീനിവാസ്. IPS. ന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പിടികൂടിയത്.
അത്തോളി സ്റ്റേഷൻ പരിധിയിലെ
മെയ് മാസം 28നാണ് വീട് പൂട്ടി ആലപ്പുഴയിലേക്ക് പോയ കൊടശ്ശേരി തെറ്റിക്കുന്നുമ്മൽ റഷീദ് എന്നാളുടെ വീടിന്റെ വാതിൽ തകർത്ത് ഇയാളും കൂട്ടാളിയും ചേർന്ന് 14 പവൻ സ്വർണ്ണാഭരണങ്ങൾ കളവ് നടത്തിയത്. കളവു നടത്തിയ ശേഷം തമിഴ്നാടിലെ മേട്ടുപ്പാളയത്തേക്കും ബാംഗ്ലൂരിലേക്കും കടന്ന പ്രതി സ്വർണ്ണം വിറ്റു കിട്ടിയ പണം കൊണ്ട് അഡംബര ജീവിതം നയിക്കുകയായിരുന്നു. കൂട്ടാളിക്കു വേണ്ടി തമിഴ്നാട്ടിലേക്കു അന്വേഷണം നടത്തുന്നുണ്ട്.
2007. ൽ മാവൂർ വെച്ച് വിഭാസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും,കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്,തൃശൂർ, എറണാകുളം ജില്ലകളിൽ നൂറോളം കവർച്ച കേസുകളിലും അമ്പലമോഷണങ്ങളിലും പ്രതിയാണ്. മലപ്പറമ്പിൽ ഡോക്ടറുടെ വീട്ടിൽ നിന്നും 45 പവൻ കവർച്ച നടത്തിയ കേസിൽ പിടിക്കപ്പെട്ട് 6 മാസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ഒരു മാസമായി മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചു താമരശ്ശേരി DYSP. അഷ്റഫ് തെങ്ങിലക്കണ്ടിയും പ്രത്യേക അന്വേഷണ സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പേരാമ്പ്ര JFCM കോടതി റിമാൻഡ് ചെയ്തു.
സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. മാരായ രാജീവ് ബാബു, വി. കെ.സുരേഷ്,ബിജു. പി, രാജീവൻ.കെ.പി, Scpo ഷാജി.വി. വി,അത്തോളി ഇൻസ്പെക്ടർ. ജിതേഷ്,എസ് ഐ.രഘുനാഥൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.