കോഴിക്കോട് :
ലാളിത്യത്തിനു പകരം ആഡംബരവും ആശയ പ്രചാരണത്തിന് അക്രമോൽസുകതയും പട്ടിണി പ്പാവങ്ങളോടുള്ള അനുഭാവത്തിനു പകരം കോർപ്പറേറ്റ് -മാഫിയ -വർഗീയ പ്രീണനവും നടത്തുകയും അത് പുതു തലമുറയെ ശീലിപ്പിക്കുകയും ചെയ്തു കൊണ്ട് കേരള സി
പി. എം ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയായെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ :ടി. മനോജ്കുമാർ അഭിപ്രായപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫോർവേഡ് ബ്ലോക്ക് എൻപത്തിമൂന്നാം സ്ഥാപക ദിനചരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാജി സുഭാഷ് ചന്ദ്ര ബോസ് വിഭാവനം ചെയ്ത മൂല്യാധിഷ്ഠിത ഇടതു പക്ഷത്തെ കേരളത്തിൽ ഉയർത്തികൊണ്ടുവരാൻ പുതു തലമുറ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ സെക്രട്ടറി കായക്കൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. രാജൻ പൈക്കാട്ട്, കെ. ബി. രതീഷ്,, ഗണേഷ് കാക്കൂർ, മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു.