കുന്ദമംഗലം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെയും കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ യോഗ ദിനാചരണം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എം രഞ്ജിത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം ബാബുമോൻ, ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ദീപേഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു . പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കും യോഗ പരിശീലനം നൽകി.