കുന്ദമംഗലം:ചാത്തങ്കാവ് യു.ഡി.എഫ് കമ്മറ്റി രണ്ട് കുടുംബത്തിന് നിർമ്മിച്ച വീടുകളുടെതാക്കോൽ നാളെരാവിലെ 9 ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുടുംബത്തിന് കൈമാറുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിച്ച യു.ഡി.എഫ് സാരഥി ജിജിത്ത് പൈങ്ങോട്ട് പുറം തെരെഞ്ഞെടുപ്പ് പര്യാടത്തിനിടെ രണ്ട് കുടുംബങ്ങളുടെ വീടിൻറെ ശോചനീയവസ്ഥകണ്ടപ്പോൾ താൻ ജയിച്ചാലും തോറ്റാലും പുതിയ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിട്ടേ വിശ്രമമുള്ളൂ എന്ന് അറിയിച്ചിരുന്നു.ഈ വാഗ്ദാനമാണ് യാഥാർത്ഥ്യമായത്.തിരഞ്ഞെടുപ്പിൽകുറഞ്ഞ വോട്ടുകൾക്ക് ജിജിത്ത് പരാജയപെട്ടെങ്കിലും ഇന്നും വാർഡിലെജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും പ്രയാസത്തിലും ഒപ്പമുണ്ട്.ചാലിൽ പുറായിൽ വിനു,മാക്കോട്ടക്കൽ മുഹമ്മദാലി എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.എം.കെ.രാഘവൻ,കെ.എം.ഷാജി,എം.എ.റസാഖ്മാസ്റ്റർ,പി.കെ.ഫിറോസ്,യു.സി.രാമൻ,കെ.എംഅഭിജിത്ത്,തുടങ്ങിയവർചടങ്ങിൽസംബന്ധിക്കും.വാർത്താസമ്മേളനത്തിൽ നിർമ്മാണകമ്മറ്റി ചെയർമാൻ സനൂപ്ചാത്തങ്കാവ്,കൺവീനർ ഉണ്ണി തമ്പലത്ത്,ജിജിത്ത് പൈങ്ങോട്ട്പുറം,പ്രലോബ്തുടങ്ങിയവർ പങ്കെടുത്തു.