കുന്ദമംഗലം: സ്വർണ്ണ – കറൻസി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിരിയാണി ചെമ്പിൽ കള്ളക്കടത്ത് നടത്തിയ പിണറായി വിജയൻ്റെ കോലം കത്തിച്ചു. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം. ധനീഷ് ലാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, വൈസ് പ്രസിഡണ്ട് പി.ഷൗക്കത്തലി, ജന.സെക്രട്ടറി എ.ഹരിദാസൻ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി വി. സംജിത്ത് സി.പി.രമേശൻ,ജിജിത്ത് കുമാർ,സുനിൽദാസ്,ചരോഷ് കെ.പി,ഗിരീഷൻ,മണിലാൽനേതൃത്വം നൽകി.