കുന്ദമംഗലം :കുടുംബശ്രീ അംഗങ്ങൾക്ക് കുന്ദമംഗലം കൊ. ഓപ് റൂറൽ ബാങ്ക് ഇരു ചക്ര വാഹനവായ്പ കൊടുത്തു തുടങ്ങി. അഡ്വ. പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കുന്ദമംഗലം ടൗൺ ബ്രാഞ്ച് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാഹന വിലയുടെ 90ശതമാനമാണ് വായ്പ നൽകുന്നത്.10ശതമാനമാണ് പലിശ നിരക്ക്. ഗഡു തെറ്റാതെ തിരിച്ചടക്കുന്നവർക്ക് പലിശ യിൽ ഒരു ശതമാനം കിഴിവ് നൽകും. ബാങ്ക് വൈസ് പ്രസിഡന്റ് സി പി പ്രമോദ് സ്വാഗതവും സെക്രട്ടറി ആനന്ദവല്ലി നന്ദിയും പറഞ്ഞു.