കുന്ദമംഗലം:നിയോജകമണ്ഡലം മുസ്ലീം ലീഗ്കമ്മറ്റിയുടെആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ്തങ്ങൾ അനുസ്മരണവും ഇഫ്താർമീറ്റുംനടത്തി.കാരന്തൂർഹോട്ടൽ അജ് വയിൽ നടന്ന അനുസ്മരണ സദസ്സ് പാണക്കാട് മുഈനലിശിഹാബ്തങ്ങൾഉദ്ഘാടനം ചെയ്തു. ആയിരത്തിൽപരംമഹല്ലുകളുടെ ഖാളിയായും നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയായും പ്രത്യാകിച്ച് ഒരു പേഴ്സണൽ അസിസ്റ്റൻറ്പോലും ഇല്ലാതെ പ്രവർത്തിച്ച മഹത് വ്യക്തി ത്വത്തിന്റെ ഉടമയുമായിരുന്നു ഹൈദരലിതങ്ങളെന്ന് മുഈനലി തങ്ങൾപറഞ്ഞു.മുസ്ലീംയുത്ത്ലീഗ് സ്റ്റേറ്റ് സിക്രട്ടറി പി.കെ.ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി.കെ.മുസമൗലവി അധ്യക്ഷതവഹിച്ചു. യു.സി.രാമൻ,ഖാലിദ് കിളിമുണ്ട, എൻ.പി.ഹംസമാസ്റ്റർ,എ.ടി.ബഷീർ,എം.മജീദ്,പി.പി.മുഹമ്മദ് മാസ്റ്റർ,എൻ.പി അഹമ്മദ്,കെ.എം.എ റഷീദ്,ഒ.എംനൗഷാദ്,എ.പി.സഫിയ,ടി.കെ.സീനത്ത്,കെ.എംകോയ,ബ്ലോക്ക് വൈ:പ്രസിഡണ്ട് മുംതാസ്ഹമീദ്,അരിയിൽഅലവി,കെ.പി.കോയ,എ.വി.കോയ,യു.എ.ഗഫൂർ,സൽമാൻ,കുഞ്ഞിമരക്കാർ,ഖദീജകരീം,സി.കെ.ഫസീല,മുനീർകുതിരാsം,ഷാജിപുൽക്കുന്നുമ്മൽ,ഖമറുദ്ധീൻഎരഞ്ഞോളി,മുഹാദ്തുടങ്ങിയവർ സംസാരിച്ചു.