മാനന്തവാടി: സബ് ആര്.ടി ഓഫിസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂട്ട സ്ഥലംമാറ്റത്തിന് ശിപാര്‍ശ. സിന്ധു ജോലി ചെയ്ത ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്ഥലംമാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മിഷണറുടെ ശിപാര്‍ശ. അന്തിമ അന്വേഷറിപ്പോർട്ട്ഇന്ന്സമർപ്പിക്കും
കഴിഞ്ഞ ബുധനാഴ്ചയാണ് മാനന്തവാടി ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫിസിലെ മാനസിക പീഡനമാണ് മരണ കാരണമെന്നായിരുന്നു കുടംബത്തിന്റെ ആരോപണം. സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പുകളിലും പീഡനം സംബന്ധിച്ച പരാതികളുണ്ടായിരുന്നു.
ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ ആരോപണവിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിക്ക് 15 ദിവസത്തെ നിര്‍ബന്ധിത അവധി വിധിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാനാണ്സാധ്യത
മാനന്തവാടി സബ് ആര്.ടി ഓഫിസിലെ മിക്ക ജീവനക്കാരും 8 വര്‍ഷത്തിലധികമായി ഇതേ ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഇത് ഇനി അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സിന്ധുവിന്റെ മരണത്തില്‍ നേരിട്ട് ആര്‍ക്കും പങ്കില്ലെങ്കിലും ഓഫിസില്‍ നിരന്തരം പരസ്പരംഏറ്റുമുട്ടിതർക്കംപതിവായിരുന്നു