കുന്ദമംഗലത്ത് ആധുനിക ശ്മശാനം സ്ഥാപിക്കാന്‍ പദ്ധതിയായി
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ആധുനിക വൈദ്യുതി ശ്മശാനം സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ ഇംപാക്ട് കേരള 11.44 കോടി രൂപയുടെ സാങ്കേതിക പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്തിന് പുറമെ പേരാമ്പ്ര, പനങ്ങാട് എന്നീ പഞ്ചായത്തുകള്‍ വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.