കുന്ദമംഗലം:: കമ്യൂണിസ്റ്റ് സർക്കാറിന്റെ ജനവഞ്ചനക്കും വർഗ്ഗീയ രാഷ്ട്രീയത്തിനുമെതിരെ സ്ത്രീകൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് ജില്ലാ യൂത്ത് ലീഗ് ജന:സിക്രട്ടറി ടി.മൊയ്തീൻ കോയ പറഞ്ഞു.ഒന്നാം വാർഡ് വനിതാ ലീഗ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബുഷ്റ കുഴിമണ്ണിൽ അധ്യക്ഷത വഹിച്ചു.പി.ഖൗലത്ത്, എ.കെ.ഷൗക്കത്തലി, യു.മാമു, യു.സി.ബുഷ്റ, എ. ശമീർ ,സൽമത്ത് എന്നിവർ സംസാരിച്ചു.