കുന്ദമംഗലം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ധീന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് കുന്ദമംഗലം യൂണിറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു.
വ്യാപാരഭവനിൽ ചേർന്ന് യോഗത്തിൽ ജില്ലാ സെക്രട്ടറി പി.കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.മുഹമ്മദ് മുസ്തഫ സ്വാഗത പ്രസംഗം നടത്തി.യൂനിറ്റ് പ്രസിഡണ്ട് കെ. കെ ജൗഹർ അനുശോചന പ്രമേയം അവതരിപ്പിച്ചു.മുൻ ജില്ലാ സെക്രട്ടറി എം. ബാബുമോൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എ പി.ടി.എ റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദിനേശ് ലാൽ ലാൽ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സംജിത്, അരിയിൽ മൊയ്തീൻ ഹാജി, ചക്രായുധൻ, ശ്രീനിവാസൻ മാസ്റ്റർ, ഭക്തോത്തമൻ, എന്നിവരും യൂനിറ്റ് കമ്മറ്റിയുടെ സബ് കമ്മറ്റി നേതാക്കളായഎൻ. വിനോദ് കുമാർ, എൻ.വി അഷ്റഫ്, നിമ്മി സജി, കെ. സുന്ദരൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.