കുന്നമംഗലം: കേരള ഹോട്ടൽ ആൻറ് റസ്റ്ററൻറ് അസോസിയേഷൻ കുന്നമംഗലം യൂനിറ്റിലെ അംഗങ്ങൾക്ക് ആരോഗ്യ വകുപ്പിന്റ നിർദേശ പ്രകാരം ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കൽ കേമ്പ്ആനപ്പാറ പ്രണവ് ലാബിന്റെ സഹായത്തോടെ ഹോട്ടൽ സ്വീകാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യൂനിറ്റിലെ നൂറോളം അംഗങ്ങൾ മെഡിക്കൽ കേമ്പിൽ പങ്കെടുത്തു. കെ.എച്ച്ആർഎ ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്പക്ടർ രൻജിത് ജെഎച്ച്ഐ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു യൂനിറ്റ് ഭാരവാഹികളായ നൗഷാദ് താസ, അഷ്റഫ് പതിമംഗലം, അസ്സൻകോയ കെ.ആർ., ബാവ സ്വീകാർ, അസീസ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് കാർഡ് വിതരണവും ജലപരിശോധനാ കേ മ്പും അടുത്ത ദിവസങ്ങളിലായി നടക്കുമെന്ന് യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു.