കുന്ദമംഗലം :
കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് കൃഷിയെയ്ത് വിളവെടുത്ത പതിനഞ്ച് കിന്റൽ വരുന്ന നാടൻ ചേനയുടെ വിപണനം ഉത്ഘാടനം ചെയ്തു. എൻ എസ് എസ് നടപ്പിലാക്കുന്ന ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ” അഭിന്നത”, വയോജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള “സാന്ത്വനം” എന്നീ പദ്ധതികൾക്കു വേണ്ടിയാണ് ഇതിന്റെ ലാഭവിഹിതം പ്രയോജനപ്പെടുത്തുന്നത്. പ്രോഗ്രാം ഓഫീസർ ശ്രീ കൃഷ്ണൻ ഒ പി സ്വാഗതം പറഞ്ഞ ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലിജി പുൽക്കുന്നുമ്മൽ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു നെല്ലൂളി മുഖ്യ അതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് ശ്രീ.അനിൽകുമാർ, വാർഡ് മെമ്പർമാരായ ശ്രീമതി. കൗലത്ത്, ശ്രീ.ശിവാനന്ദൻ, ശ്രീ.രാജനാരായണൻ NSS ലീഡർമാർ എന്നിവർ സംസാരിച്ചു.