കുന്ദമംഗലം – 2021 ജനുവരിയിൽ പ്രവാസികൾക്കായി കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധനവ് നടപ്പാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരം സർക്കാർ നേരിടേണ്ടി വരുമെന്ന് പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ പറഞ്ഞു. കുന്ദമംഗലം മണ്ഡലം പ്രവാസി ലീഗ് സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.അബ്ദുള്ള കോയ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എ.എം.എസ് അലവി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യുകെഹുസൈൻ ഓമശ്ശേരി പ്രവർത്തക പദ്ധതി വീശദീകരിച്ചു. സി.അബ്ദുൽ ഗഫൂർ, വി.പി.കുഞ്ഞഹമ്മദാജി, എൻ.സി.മുഹമ്മദ് , G ജി.കെമുഹമ്മദ് ,കെ.ടി.കുഞ്ഞോലൻ , പി.അബുഹാജി, ഐ മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. ടി.എം.സിഅബൂബക്കർ നന്ദി പറഞ്ഞു.