കുന്ദമംഗലം:ആന്ധ്രപ്രദേശിലെ ഓംങ്കോളിൽ വെച്ച് ഡിസംബർ 23 മുതൽ 25 വരെ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച്നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഏ. കെ മുഹമ്മദ് അഷ്റഫ് ജഴ്സി വിതരണം ചെയ്തു. . ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് . ടി.പി അബ്ദുൽ ഷഫീഖ്, അധ്യക്ഷത വഹിച്ചു കെ. കെ മുഹമ്മദ്, പി. ഷഫീഖ്, വിബിൻ, നസീം അഹമ്മദ് എന്നിവർ സംസാരിച്ചു.