കുന്ദമംഗലം:ഭക്ഷണത്തിൽ പോലും വർഗീയത പരത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണ കൂട ഭീകരക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദഭോജന സമരം കുന്ദമംഗലത്ത് പ്രശസ്ത സിനിമ, നാടക നടനും സംവിധായകനുമായ വിജയൻ വി നായർ ഉൽഘടനം ചെയ്തു. ഭക്ഷണത്തിലല്ല മാറ്റം വരേണ്ടത് മനുഷ്യൻ്റെ ചിന്തയിലും സ്വഭാവത്തിലുമാണന്ന് അദ്ദേഹം പറഞ്ഞു ആരായാലും ഇത്തരം പ്രചരണ രീതികൾ മുളയിലെ നുള്ളികളയുന്നതാണ് നല്ലതെന്നും ഓർമിപ്പിച്ചു. യൂത്ത് ലീഗ് പ്രസിഡണ്ട്സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഖാലിദ് കിളിമുണ്ട, സി വി സംജിത്ത്, അരിയിൽ അലവി, ഒ സലീം, കെ കെ ഷമീൽ, ഐ മുഹമ്മദ് കോയ, എൻ എം യൂസുഫ്, എം വി ബൈജു, , എ കെ ഷൌക്കത്ത്,ഹബീബ് കാരന്തൂർ, കെ കെ സി നൗഷാദ് ടി വി ഹമീദ്, കെ പി സൈഫുദ്ധീൻ, ഒ പി അസീസ്,രാഹുൽ മാനത്താനത്, ഷറഫുദീൻ ഇ, മിറാസ് മുറിയാനാൽ, സനൂഫ് റഹ്മാൻ, അമീൻ എൻ കെ, ഫൈസൽ അരീപുറം,ജാസർ ടി കെ, ഉബൈദ് ജി കെ, അൻഫാസ് കാരന്തൂർ പി കൗലത്ത്, അംബിക ദേവി, ഷമീറ അരീപുറം,ഹാരിസ് കാരന്തൂർ തുടങ്ങിയവർ പങ്കെടുത്തു…മണ്ഡല കാലം ആയതിനാൽ എല്ലാവര്ക്കും ഉൾകൊള്ളാൻ കഴിയുന്ന ഭക്ഷണം എന്ന നിലക്ക് പുഴുക്ക്, പപ്പടം, ചമ്മന്തി തുടങ്ങിയവ 500ൽ പരം ആളുകൾക്ക് ഭക്ഷണം നൽകിയാണ് പരിപാടി അവസാനിപ്പിച്ചത്Photo:ഹലാൽ പ്രചരണത്തിനെതിരെ കുന്ദമംഗലത്ത് യൂത്ത് ലീഗിൻ്റെ സൗഹൃദ ബോജനം പരിപാടി പ്രശസ്ത നാടക നടൻ വിജയൻ വി.നായർ ഉദ്ഘാടനം ചെയ്യുന്നു