ചാത്തമംഗലം: പഞ്ചായത്തിലെ 1, 2, 3, 4, 5,23 വാഡിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന കരുവാരപറ്റ കുടി വെള്ള പദ്ധതി വൈദ്യുതി ബിൽ അടക്കാത്തത് കാരണം മുടങ്ങിയിരിക്കയാണ്. ഇത് കാരണം നൂറ് കണക്കിന് ഗുണഭോക്താക്കൾ കുടിവെള്ളം ലഭിക്കാതെ കഷ്ട പ്പെടുകയാണ്. വിഛേദിച്ച വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ച് ഈ പ്രദേശത്തുകാർക്ക് കുടിവെള്ളമെത്തിക്കാൻ ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടാങ്ങൽ പഞ്ചായത്ത് ഓഫീസിന് മുമ്പിലേക്ക് മാർച്ചും ധർണയുംനടത്തി. ധർണ കെ.പി.സി.സി. സെക്രട്ടരി അഡ്വ : പി.എം. നിയാസ് ഉൽഘാടനം ചെയ്തു. ചെയർമാൻ ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു കെ.എ.ഖാദർ മാസ്റ്റർ ,എൻ.പി.ഹംസ, ഷരീഫ് മലയമ്മ, എൻ. എം.ഹുസ്സയിൽ, ഒ അശോകൻ , പി.ടി.എ.റഹ്മാൻ, എം.കെ.അജീഷ് എന്നിവർ പ്രസംഗിച്ചു. ടി. വേലായുധൻ നന്ദി പറഞ്ഞു .