കൊടുവള്ളി :-
നാലായിരത്തോളം അംഗങ്ങളുള്ള കൊടുവള്ളി ഹരിതസ്നേഹ സംഘം കേരളത്തില്‍ മറ്റൊരിടത്തും കാണാത്ത ഒരു മാതൃകാ പ്രസ്ഥാനമാണെന്നും സ്ത്രീ ശാക്തീകരണ പദ്ധതിയില്‍ പെടുത്തി ഹരിതാസ്നേഹസംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എം.കെ.മുനീർ MLA പറഞ്ഞു…
ഹരിത സ്നേഹസഘം കൊടുവള്ളിയിൽ നടത്തിയ ടാലന്റ് മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
SSLC, +2പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് എം.കെ.മുനീർ MLA അവാർഡുകൾ വിതരണം ചെയ്തു. മുഫീദതെസ്നി മുഖ്യപ്രഭാഷണം നടത്തി, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ.അബ്ദുഹാജി, കെ.കെ.എ. കാദർ, നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു, വി. സി നൂർജഹാൻ, നദീറ റസ്സാഖ് പാലകുറ്റി
റൈഹാനത്ത്മജീദ്, സാജിത ഇയ്യാത്തി ആശംസകൾ നേർന്നു.
ഹരിത സ്നേഹ സംഘം ചെയര്മാന് എ, കെ.കുഞ്ഞി മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.കൺവീനർ
കെ.പി.എ.സലാം സ്വാഗതവും, എൻ.പി.സുബൈർ നന്ദിയും പറഞ്ഞു…