കുന്ദമംഗലം. കേന്ദ്ര-കേരള സർക്കാറുകൾ ഇന്ധന നികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി അബ്ദുൽ ഗഫൂർ, ടി കെ സീനത്ത്, കെ മൊയ്തീൻ,ഒ സലീം ഐ മുഹമ്മദ് കോയ, എൻ എം യൂസുഫ്, വി പി സലീം,ശിഹാബ് റഹ്മാൻ, സി പി ഷിഹാബ്, ടി വി ഹമീദ്, സിറാജ് ചൂലാംവയൽ, ജാസിർ ചാത്തങ്കാവ്, അഷ്റഫ് കുന്ദമംഗലം, ഷമീം മൂന്ന് കണ്ടത്തിൽ,കെ കെ അഷ്റഫ്, കെ എം അമീൻ, ബഷീർ പൊയിൽ, കാദർ മാസ്റ്റർ കക്കാട്ട്,ടി കെ സൗദ, ഷംസാദനജീബ്, ബുഷ്റ കുഴിമണ്ണിൽ എന്നിവർ സംബന്ധിച്ചു.