കാരന്തുർ -പാറക്കടവ് റോഡ് നിരവധി കാൽനട യാത്രക്കാരും, വിദ്യാർത്ഥികളും വാഹനങ്ങളൂം കടന്ന് പോകുന്ന തിരക്കേറിയ റോഡ് ആണ് തിരക്കേറിയ ഈ റോഡിലൂടെ നടന്ന് പോകുന്നവർക്ക് വാഹനം വരുമ്പോൾ റോഡിൽ നിന്ന് മാറി നിൽക്കാൻ പോലും ഇടം ഇല്ലാത്ത രീതിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് ഈ റോഡിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന എ എം എൽ പി സ്കൂളിന്റെ മുൻ വശത്ത് പൂർണ്ണമായും ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുകയും ലോക്ക് ചെയ്ത് പോവുകയുമാണ് ചെയ്യുന്നത്.സ്കൂൾ പരിസരത്ത് ഇത്തരത്തിൽ വാഹനം നിർത്തിയിടാൻ പാടില്ല എന്നുള്ള നിയമം പോലും ഇത്തരക്കാർക്ക് ബാധകമല്ല ഈ പാർക്കിങ് കാരണം വലിയ അപകട സാധ്യതയാണ് കാണുന്നത് അടിയന്തിര പ്രാധാന്യത്തോടെ പോലീസ് ഈ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു