കുന്ദമംഗലം:ഗ്രാമ പഞ്ചായത്ത് ഭരണസമിതി ,14-ാം വാർഡിൽ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ജനകീയ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ Ex MLA .UC രാമൻ ഉൽഘാടനം ചെയ്തു. അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.ടി.പി.സുരേഷ്, അരിയിൽ അലവി ,പി.കൗലത്ത്, ഐ.മുഹമ്മത് കോയ ,രജ്ഞിത്ത് ,ബൈജു മുപ്രമ്മൽ, തുടങ്ങിയവർ സംസാരിച്ചു.ഷിജു മുപ്രമ്മൽ സ്വാഗതവും ബേബി നന്ദിയും പറഞ്ഞു.