കുന്ദമംഗലം. വിവിധ ട്രേഡ് യൂനിയനുകൾ സംയുക്തമായി ഈ മാസം 27 ന് നടത്തുന്ന ഭാരത ബന്ദിനും, ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനും ഐക്യദാർഡ്യം പ്രകടിപ്പിച്ച് ലോക് താന്ത്രിക്ക് ജനതാദൾ (എൽ ജെ ഡി ) കുന്ദമംഗലത്ത് ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ചു. സംസ്ഥാന ജനറൽസിക്രട്ടറി സലീം മടവൂർ ഉദ്ഘാടനം ചെയ്തു. എം രാജൻ അധ്യക്ഷം വഹിച്ചു. എം മധുസൂദനൻ, സുനിൽകുമാർ ചാത്തമംഗലം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, ഗ്രാമ പഞ്ചായത്ത് അംഗം സജിത ഷാജി,
സുധീഷ് പുൽകുന്നുമ്മൽ, സി രാജൻ, കേളൻ നെല്ലിക്കോട്, കെ എം ചന്ദ്രൻ, ഗോപാലകൃഷ്ണൻ ചൂലൂർ, പി സജീവ് കുമാർ, കെ വിനയകുമാർ പ്രസംഗിച്ചു