കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് മകാ വിഡ് യജ്ഞം പൂർണ മെന്ന് അവകാശപെട്ടപ്പോൾ ഇത് പച്ചക്കള്ളമാണന്ന് യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു.അമ്പതിനായിരത്തിൽ പരം ജനസംഖ്യ ഉള്ള പഞ്ചായത്താണ്കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്.
കോവിഡ് രോഗം പിടിപെട്ടവർ, വാർധക്യ സാഹചര്യ രോഗം പിടിപെട്ട് വീട്ടിൽ കഴിയുന്നവർ , കിടപ്പിലായ രോഗികൾ, ഭയം കൊണ്ടും അല്ലാതെയും വാക്സിൻ എടുക്കാത്തവർ ഇങ്ങനെ നിരവധി ആളുകൾ ഇനിയും വാക്സിൻ എടുക്കാൻ ഉണ്ടായിട്ടും
രണ്ട് ദിവസം വാക്സിൻ ക്യാമ്പ് നടത്തിയത് കൊണ്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകി എന്ന ഇല്ലാത്ത 100മേനി ഉണ്ടാക്കാനുള്ള കള്ള പ്രചരണം നടത്തുകയും മധുര വിതരണം നടത്തുകയും ചെയ്യുന്നതിന്റെ തട്ടിപ്പ് പൊതുസമൂഹം മനസ്സിലാക്കണമെന്ന് യൂത്ത് ലീഗ് വാർത്താകുറിപ്പിൽ അറിയിച്ചു
ഇനി കുന്നമംഗലം ഗ്രാമ പഞ്ചായത്തിന് വേണ്ടി ഇവർക്കൊന്നും വാക്സിൻ നൽകാതെ വാക്സിൻ പൂർത്തീകരിച്ച പഞ്ചായത്ത് എന്ന സർട്ടിഫിക്കറ്റ് ആരെങ്കിലും നൽകിയോ എന്നതും അറിയില്ല
പി ആർ വർക്ക് കൊണ്ട് ഒരിക്കലും സത്യം മൂടി വെക്കാൻ കഴിയില്ലെന്ന് ഭരണ സമിതിയെ ഓർമ്മ പെടുത്തുകയാണ്
പി ആർ വർക്കും വാചകമടിയും ഒഴിവാക്കി ആശ വർക്കെർമാരെയും സന്നദ്ധ സംഘടന പ്രവർത്തകരെയും ഉപയോഗപ്പെടുത്തി കൃത്യമായ കണക്കെടുത്ത് എല്ലാ ആളുകൾക്കും വാക്സിൻ നൽകാൻ ഗ്രാമ പഞ്ചായത്ത് അധികാരികൾ ശ്രമിക്കണമെന്നും യൂത്ത് ലീഗ് ഓർമ്മപെടുത്തി