കുന്ദമംഗലം:പന്തീർപാടം പുഴക്കൽ റോഡിന്റെ സോജനീയാവസ്ഥഉടൻ പരിഹാരംആവശ്യപ്പെട്ട് വാർഡ് മെമ്പർ ഫാത്തിമ ജെസ്ലിയുടെ നേതൃത്വത്തിൽ പി.ഡബ്ളിയുഡി .എ .ഇ ക്ക് പരാതി നൽകി.. കുഴിയും മണ്ണും ചളിയുമായി കാൽനട യാത്രപോലും ദുസ്സഹമായ പന്തീർപാടം പണ്ടാരപറമ്പ് റോഡിനു ഫണ്ട് വച്ചു എന്ന് സ്ഥലം എം.എൽ.എ. പറയുമ്പോഴും നാളേറെ ആയി. ഇത് വരെ പണി ആരംഭിക്കുകയോ, താൽക്കാലിക മായി കുഴികൾ അടക്കുക പോലും ചെയ്യാത്തത് കാരണംകാൽ നട യാത്രക്കാർ പോലും പ്രയാസപെടുന്ന, ദിനം പ്രതി ഒരുപാട് വാഹനങ്ങൾ കടന്നു പോകുന്ന റോഡിനു പരിഹാരം കണ്ടില്ലെങ്കിൽ നാട്ടുകാർ ശക്തമായ സമരം നടത്തു മെന്നും മെമ്പർ അറിയിച്ചു. കെ.കെ ഷമീൽ, ഒ എം റഷീദ്, റഫീഖ് എം വി, ശംസുദ്ധീൻ കെ കെ, കബീർ കെ കെ എന്നിവർ പങ്കെടുത്തു