കുന്ദമംഗലം:നിപ്പ മരണം ദുരൂഹത മറ നീക്കി പുറത്ത് കൊണ്ട് വരണം യു.ഡി.എഫ് മെമ്പർമാർ…….
ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ്പ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വെളിപ്പെടുത്തൽ ആശ്ചര്യജനകമാണെന്ന് മെമ്പർമാർ കുറ്റപ്പെടുത്തി .കോഴിക്കോട്മെഡിക്കൽ കോളേജിൽ വെച്ച് വേണ്ട രൂപത്തിലുള്ള ചികിൽസ ലഭ്യമാകാത്തതാണ് കുട്ടിയുടെ മരണത്തിന് ആക്കം കൂട്ടിയത് ഇതിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി അലംഭാവം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ,കുടു:ബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു.. കെട്ടാങ്ങൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം പി.ടി.എ റഹ്മാൻ ഉൽഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ കള്ളൻ തോട്, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഫസീല സലീം തുടങ്ങിയവർ പങ്കെടുത്തു.