കുന്ദമംഗലം :കോവിഡ് മഹാമാരി നാടു വാണിടുന്ന കാലം ജനങ്ങൾ ഒരു നേരത്തെ അന്നത്തിന് വേണ്ടി നാട് നീളെ ഓടുകയാണ്..
സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം എല്ലാ ദിവസവും ഉച്ചക്ക് കൊറോണ 2. 01ന് കയറി വരുന്നത് കൊണ്ട് എല്ലാ സർക്കാർ സ്ഥാപനങ്ങളും 2മണിക്ക് അടക്കണം
എന്നാൽ കുന്ദഗലത്തെ പല സർക്കാർ. പൊതുമേഖല സ്ഥാപങ്ങളും 1മണിക്ക് തന്നെ അടക്കൽ തുടങ്ങും ഇങ്ങനെ അടക്കുന്നത് നിത്യ സംഭവമാണ്
ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് കുന്നംഗലത്തെ ബാങ്കുകളാണ് 12. 30ആകുമ്പോയേക്കും ഇവർ ആളുകളെ ഓടിച്ച് വിടാൻ തുടങ്ങും ഓഫിസ് ടൈമിൽ തന്നെ രണ്ട് പേര് വീതമാണ് ബാങ്കിൽ കയറ്റി വിടുന്നത്
അതി രാവിലെ തന്നെ നിരവധി ആളുകൾ വരി നിൽക്കുന്നവരാണ് പക്ഷെ ഇവർക്ക് പോലും കൃത്യമായ സേവനം ലഭിക്കുന്നില്ല
ജനങ്ങൾക്ക് സേവനം ഉറപ്പ് വരുത്തേണ്ട സർക്കാർ. പൊതുമേഖല സ്ഥാപനങ്ങൾ ഇത്തരം തല തിരിഞ്ഞ നടപടിയുമായി മുന്നോട്ട് പോകുന്നെതെങ്കിൽ അത്തരം സ്ഥാപങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി യൂത്ത് ലീഗ് രംഗത്ത് വരേണ്ടി വരുമെന്ന് യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ എം വി ബൈജു എന്നിവർ പറഞ്ഞു