കുന്ദമംഗലം:പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ അനാസ്ഥക്കും പക്ഷപാതത്തിനുമെതിരെ യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി നടത്തിയ സമര കാഹളം സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ആഷിഖ് ചെലവൂർ ഉത്ഘാടനം ചെയ്തു..പിണറായി വിജയൻറെ രണ്ടാം മന്ത്രി സഭ എല്ലാത്തിലും ഇന്ത്യയിൽ പിറകിലാണെങ്കിൽ കോവിഡ് രോഗികളുടെയും, മരണ നിരക്കിലും, പോസ്റ്റിവിറ്റി നിരക്കിലും ഏറ്റവും മുന്നിലാണന്ന് ആശിഖ് പറഞ്ഞു. പിണറായിക്ക് ഇത്അഭിമാനിക്കാമെങ്കിലും കേരളം മറ്റു സംസ്ഥാങ്ങളുടെ മുൻപിൽ തല കുനിക്കേണ്ട അവസ്ഥയിലേക്ക് മാറി.
കപ്പിത്താനെയും കപ്പലിനെയും നിലവിൽ എവിടെയും കാണാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു…
പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷതവഹിച്ചു.പരിപാടിയിൽ, കെ എം എ റഷീദ്,ഒ ഉസ്സൈൻ, സി വി സംജിത്, ഒ സലീം,ഐ മുഹമ്മദ് കോയ, എൻ എം യൂസുഫ്, കെ കെ ഷമീൽ എം വി ബൈജു വി പി സലീം, ഷാജി പുല്കുന്നുമ്മൽ, ഫൈസൽ അരീപുരം, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ പി കൗലത്ത്, ശമീറ അരീപുരം, ഹാരിസ് പിലാശ്ശേരി,ഇ ശറഫുദ്ധീൻ, ഫാരിസ് പുറായിൽ മിറാസ്മുറിയനാൽ , താജുദ്ധീൻ എ കെ, അൻഫാസ് വി കെ. എം പി മുഹമ്മദലി, മുനീർ പി കെ, റഫീഖ് എം വി, റാഷിദ് പടനിലം,പി കെ നൗഷാദ്, ഹാരിസ് എം സി, എന്നിവർ സംസാരിച്ചു..