കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഭരണം നടത്തുന്നവർ രാഷ്ട്രീയ തിമിരം ബാധിച്ചവരാണന്നും
എല്ലാ പ്രവർത്തനങ്ങളിലും രാഷ്ട്രീയം കളിക്കുന്നതായും പഞ്ചായത്ത് യൂത്ത് ലീഗ് ആരോപിച്ചു.
പാവങ്ങൾക്ക് മുൻഗണന ക്രമത്തിൽ നൽകേണ്ട വാക്സിൻ വിതരണത്തിൽ പോലും തനി രാഷ്ട്രിയവും സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുന്ന സമീപനമാണന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു LDF നടത്തി കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 26 ന് വ്യാഴം രാവിലെ 10മണിക്ക് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നുംയൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു പ്രസിഡണ്ട്
സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു ജനറൽ സിക്രട്ടറികെ കെ ഷമീൽ, ട്രഷറർഎം വി ബൈജു, അൽത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, ശറഫുദീൻ ഇ, സനൂഫ് റഹ്മാൻ, മിറാസ് മുറിയാനാൽ, താജുദീൻ എ കെ, ഫാരിസ് പിലാശ്ശേരി സംസാരിച്ചു