കുന്ദമംഗലം:എസ് എം എ ബാധിച്ച
ലക്ഷദ്വീപിലെ കടമത്ത് സ്വദേശി ഇശൽ മറിയത്തിൻ്റെ ചികിൽസാ സഹായത്തിൻ്റെ ധനസമാഹരണാർത്ഥം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ബൈക്ക് റാലി ആരംഭിച്ചു. ലക്ഷദ്വീപിലെ
.സൈനു സാക്ക് ആന്ത്രോത്ത്,
റോഷൻ കവരത്തി,
അബു ആന്ത്രോത്ത്
എന്നിവരാണ് കോഴിക്കോട് മുതൽ കാസർഗോഡ് വരെ ബൈക്ക് റാലി നടത്തുന്നത് കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ കവാടത്തിനു മുമ്പിൽ പി ടി എ റഹീം എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു . മർക്കസ് പിആർഡി മാനേജർ ഉബൈദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. കെ കെ ഷമീം കൽപേനി, സ്വാഗതവും ഡോക്ടർ കെ പി സാദിഖ് നന്ദിയും പറഞ്ഞു.