കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ മൈമുനാസ് വെള്ളിമാടുകുന്നിന് പുരസ്കാരം നൽകി ആദരിച്ചു. സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ ഉപഹാരം നൽകി. ഗ്രാമീണ ജീവിതത്തിൻറെ നേർക്കാഴ്ചകളാണ് മൈമൂനാസിൻ്റെ കഥകൾ എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ചാർലി കട്ടക്കയം കേഷ് അവാർഡ് നൽകി.അഡ്വ. മാത്യു പുല്ലന്താണി, സിറിയക്ക് മാത്യു പാലം തട്ടേൽ തുടങ്ങിയവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീട്ടിലെത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉപഹാരങ്ങൾ നൽകുകയായിരുന്നു. വീട്ടമ്മയായ മൈമൂനാസ് നിരവധി ചെറുകഥകൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇവരെ തേടി വന്നിട്ടുണ്ട്. ഇപ്പോൾ കുന്ദമംഗലത്ത് താളിക്കുണ്ട് ഭാഗത്താണ് ഇവർ താമസം