വളാഞ്ചേരി:മോട്ടോർ വെഹിക്കിൾ സർവീസ് പ്രോവൈടെഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന സംഘടനയുടെ വളാഞ്ചേരിയിൽ നടന്ന പ്രവർത്തക സമിതിയിൽ വടക്കൻ മേഖലയിലെ ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു. കോഴിക്കോട് ജില്ലാ. പ്രസിഡൻ്റായിഹബീബ് കാരന്തൂർ അർഷാദ് ജനറൽ സെക്രട്ടറി. ട്രഷറർ ഹിദായത്തുള്ള. മലപ്പുറം ജില്ലാ പ്രസിഡൻ്റായിനിസാർ,ജനറൽ സെക്രട്ടറി സഹീർ. ട്രഷറർ. ഷെനി.. കാസർഗോഡ് ജില്ലാപ്രസിഡൻ്റായിയൂസഫ്. ജനറൽ സെക്രട്ടറി. മാധവൻ. ട്രഷറർ. പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തുകേരളത്തിലെ എല്ലാ RTO ഓഫീസുകളിൽ നിന്നും മുഖ്യമന്ത്രിക്ക് സങ്കടഹർജി അയക്കാൻ തീരുമാനിച്ചു.. മധ്യമേഖല ജില്ലാ കമ്മിറ്റികൾ രൂപീകരണം 28. 8. 2021 ശനിയാഴ്ച ചങ്ങനാശേരിയിൽ വച്ച് നടത്താൻ തീരുമാനിച്ചു. സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത് കൊണ്ട് ഐഡന്റിറ്റി കാർഡ് പ്രിന്റ് ചെയ്യുന്നതിന് ആവശ്യമായ കൊട്ടേഷൻ സ്വീകരിക്കുവാൻ തീരുമാനിച്ചു. സൊസൈറ്റിയുടെ ഷെയർ വിഹിതം എല്ലാ അംഗങ്ങളും എടുക്കാൻ തീരുമാനിച്ചു. എല്ലാ അംഗങ്ങൾക്കും ഇ എസ് ഐ കാർഡ് എടുക്കാൻ തീരുമാനിച്ചു.. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു ജനറൽസെക്രട്ടറി സലിം മൂവാറ്റുപുഴ സ്വാഗതം പറഞ്ഞു യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പ്രസന്നകുമാരി പത്തനംതിട്ട ജനീഷ് കോഴിക്കോട് ,സലീം ഇടുക്കി, മജീദ് എറണാകുളം എന്നിവർ സംസാരിച്ചു യോഗത്തിൽ യൂസഫ് കാസർഗോഡ് നന്ദി പറഞ്ഞു