കെട്ടാങ്ങൽ :രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത് തികച്ചും ആശങ്ക ജനകമാണെന്നും ഇതിനെതിരെ ഭരണാധികാരികൾ കണ്ണ് തുറക്കണമെന്നും വനിതാ ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ: കുൽസു ടീച്ചർ പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗ് സംഘടിപ്പിച്ച “അവൾക്കൊപ്പം ” വെബിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.പ്രസിഡണ്ട് മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു. “സ്ത്രീ കരുതലും സംരക്ഷണവും ” എന്ന വിഷയം എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഫാത്തിമ തഹ്ലിയ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ടി.കെ.റംല സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട, ട്രഷറർ എൻ.പി. ഹംസ മാസ്റ്റർ, വനിതാ ലീഗ് ജില്ലാ ട്രഷറർ എ.പി.സഫിയ, സിക്രട്ടറി ടി.കെ.സീനത്ത്, ഖദീജ കരീം സംസാരിച്ചു.