ചാത്തമംഗലം: പ്രൊഫസർ മുണ്ടശ്ശേരി മാസ്റ്റർ ഇരുന്ന വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിൽ മുണ്ടുടുക്കാതെ അസംബ്ലിയിൽ സംഹാര താണ്ഡവമാടിയ ശിവൻകുട്ടി ഇരിക്കുന്നത് അപമാനകരം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് അവശ്യപ്പെട്ടു് സംസ്ഥാന യു.ഡി എഫ് ആഹ്വാനം ചെയ്ത സമര പരിപാടിയുടെ കുന്ദമംഗലം നിയോജക മണ്ഡലം തല ഉൽഘാടനം ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുൻ ഡി. സി.സി പ്രസിഡണ്ടു കൂടിയായ കെ.സി.അബു.ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.കെ.എ.ഖാദർ മാസ്റ്റർ, എൻ.പി.ഹംസ മാസ്റ്റർ, ദിനേഷ് പെരുമണ്ണ, ബാബു നെല്ലൂളി, മുംതസ് ഹമീദ്, വിനോദ് പടനിലം, ചോലക്കൽ രാജേന്ദ്രൻ, കായക്കൽ അശ്റഫ് ,ഇ എം – ജയപ്രകാശ്, എം.പി.കേളു കുട്ടി, ഷിയാലി, ഒ- ഉസ്സയിൻ, എൻ.എം.ഉസ്സയിൻ, അഹമ്മദ് കുട്ടി അരയങ്കോട്, ടി.കെ. സുധാകരൻ, ഇ എം.സദാശിവൻ, കെ.സി.ഇസ്മാൽട്ടി കെ.സി.രഞ്ജിത്ത്, എ.പി.പീതാമ്പരൻ, സി.വി.സം ജിത്ത്, മുരളി, ടി. വേലായുധൻ, എൻ.പി.ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.