കുന്ദമംഗലം: വ്യാപാരികളോടുള്ള സർക്കാറിൻ്റെ കോവിഡ് രീതി മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതികാ ത്മക ആത്മഹത്യ നടത്തി. ജില്ലാ കമ്മറ്റി അംഗം ഒ.വേലായുധൻ ഉദ്ഘാടനം ചെയ്തു. പി രാജൻ അധ്യക്ഷം വഹിച്ചു. എ പി ദേവദാസൻ, സി എം ബൈജു, എം കെ സുഭാഷ്, എൻ ബഷീർ, എം കെ അബ്ദുൾ സലാം, പ്രസംഗിച്ചു.