കുന്ദമംഗലം:യു ഡി എഫ് സംസ്ഥാന കമ്മറ്റി ആഹ്വനപ്രകാകാരം ഇന്ധന നികുതി കൊള്ളക്കെതിരെയുള്ള
കുടുംബ സത്യാഗ്രഹം മുറിയാനാലിലെ കൊടമ്പാട്ടിൽ ബാബുവിന്റെ വീട്ടിൽ വെച്ച് നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.
ഒ. ഉസ്സൈൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ കോണിക്കൽ സുബ്രഹമണ്യൻ അധ്യക്ഷത വഹിച്ചു.
ഒ. എം. റഷീദ്. തടത്തിൽ മൊയ്തീൻ. കെ ബാബു. വി പി മുസ്തഫ. വി പി പദ്മനാഭൻ. ജനീസ്. പി സിദ്ധീഖ്. എ രാജു. എ ഷൈജു എന്നിവർ നേതൃത്വം നൽകി.