കുന്ദമംഗലം:
വാക്സിൻ എല്ലാവർക്കും ലഭ്യമാക്കാനും ,സുതാര്യമാക്കാനും സർക്കാർ നടപടിയെടുക്കണമെന്ന് കുന്ദമംഗലം 14-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് യൂത്ത് ലീഗ് പാവപ്പെട്ട ഒരു കുടുംബത്തിൻ്റെ വീട് നിർമാണത്തിനുള്ള ധനസമാഹരണത്തിന് നടത്തുന്ന ബിരിയാണി ചലഞ്ചിൽ വാർഡിലെ മുഴുവൻ പേരെയും സഹകരിപ്പിച്ചു വിജയിപ്പിക്കുവാൻ തീരുമാനിച്ചു.യോഗത്തിൽ അമീൻ എം.കെ.അദ്ധ്യക്ഷത വഹിച്ചു.ഐ.മുഹമ്മദ് കോയ ,എം.വി.ബൈജു ,യാസീൻ കെ മുസ്തഫ മേലേടത്തിൽ, നസീം എം കെ, ഫഹീം, ആദി തുടങ്ങിയവർ സംസാരിച്ചു.